Connect with us

International

ഗ്വാണ്ടനാമോ തടവറ: ഒബാമയുടെ വാഗ്ദാനം ഇനിയും അകലെ

Published

|

Last Updated

വാഷിംഗ്ടണ്‍: അധികാരത്തിലെത്തിയാല്‍ ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നത് ഇനിയും വൈകും. പെന്റഗണില്‍ നിന്നുള്ള അംഗീകാര നടപടികള്‍ വൈകുന്നതാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തത് ഭരണത്തിനുള്ളില്‍ അസ്വസ്ഥയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യൂബയിലെ അമേരിക്കന്‍ നാവിക ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം ഗ്വാണ്ടനാമോ തടവറക്ക് പുറത്തെത്തിച്ചത് ആകെ അള്‍ജീരിയക്കാരനായ ഒരാളെ മാത്രമാണ്. ഇതിന് പുറമെ അഞ്ച് താലിബാനികളെയും അമേരിക്ക മോചിപ്പിച്ചിരുന്നു. താലിബാനികളുടെ പിടിയിലായ ഒരു അമേരിക്കന്‍ സൈനികന് പകരമായാണ് ഇവരെ അമേരിക്ക മോചിപ്പിച്ചിരുന്നത്. എന്നാല്‍ ഒബാമ നല്‍കിയ വാഗ്ദാനം എന്തുവില കൊടുത്തും നടപ്പാക്കുമെന്നാണ് പെന്റഗണ്‍ ആവര്‍ത്തിക്കുന്നത്.