Connect with us

Malappuram

വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റേഡിയോ ചില്ലീസ്

Published

|

Last Updated

എടവണ്ണപ്പാറ: വിദ്യാര്‍ഥികള്‍ പ്രൊഡ്യൂസര്‍മാരും അവതാരകരുമാകുന്ന 82.2 റേഡിയോ ചില്ലീസ് വാഴക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉടന്‍ തുടങ്ങും.
ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന ഈ റേഡിയോ വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ കഴിവിനെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ് സ്ഥാപിച്ചത്. 82.2 റേഡിയോ ചില്ലീസിന്റെ ക്യാപ്ഷന്‍ മനോഹരമായ പിന്നണി സംഗീതത്തില്‍ തയ്യാറാക്കിയതാണ്.
“പറയുന്നതെന്തും കേട്ടുകൊണ്ടേയിരിക്കും” എന്നതാണ് ക്യാപ്ഷന്‍. സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെയും വാര്‍ത്തകള്‍ ഉള്‍കൊള്ളിക്കുന്ന പ്രധാന വാര്‍ത്തകള്‍, ക്യാമ്പസ് ഓണ്‍ എന്ന വാര്‍ത്താധിഷ്ടിത പരിപാടി, വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഹൗ ടു സി എന്ന പ്രോഗ്രാം. ഫ്രൈ ഡേ ക്വിസ് എന്നിവയാണ് പ്രധാന പരിപാടികള്‍.
പരിപാടികള്‍ എല്ലാം തയ്യാറായെന്നും പ്രധാനധ്യാപകന്‍ മൂല്യനിര്‍ണയ ക്യാമ്പിലായതിനാലാണ് താമസം നേരിട്ടതെന്നും അണിയറ ശില്‍പ്പികള്‍ പറയുന്നു. ജേര്‍ണലിസം ക്ലാസുകളിലെ അധ്യാപനങ്ങള്‍ക്ക് സ്വയം പരിശീലനത്തിനുള്ള വേദിയൊരുക്കലും കൂടിയാണ് റേഡിയോ ചില്ലീസിലൂടെ കുട്ടികള്‍ സ്വായത്തമാക്കുന്നത്. വാര്‍ത്തകള്‍ കണ്ടെത്തുന്നതും എഡിറ്റിംഗ് നിര്‍വഹിക്കുന്നതും എല്ലാം വിദ്യാര്‍ഥികള്‍ തന്നെ.
പരിപാടി സംപ്രേഷണം ചെയ്യാനാവശ്യമായ ന്യൂസ് റൂം തയ്യാറായി കഴിഞ്ഞു. തുടക്കത്തില്‍ പത്ത് മിനുട്ടായിരിക്കും റേഡിയോ ചില്ലീസില്‍ നിന്നും പരിപാടികള്‍ ഉണ്ടാവുക. ശ്രുതി, രാഹുല്‍, രാഹുല്‍ദേവ്, മുഹ്‌സിന, സൗദ എന്നീ ഗ്രൂപ്പ് ലീഡര്‍മാരാണ് റേഡിയോ ചില്ലീസിന്റെ പ്രധാന അവതാരകര്‍.

Latest