Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് അമ്പെയ്ത്തിന് പിന്നാലെ സ്ക്വാഷിലും സ്വര്‍ണം

Published

|

Last Updated

അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം മെഡലുകളുമായി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിസില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് സ്വര്‍ണ മെഡലുകള്‍ ലഭിച്ചു. രാവിലെ പുരുഷന്മാരുടെ അമ്പെയ്ത്ത് ടീമിനത്തില്‍ സ്വര്‍ണം നേടിയതിന് പിന്നലെ പുരുഷന്മാരുടെ സ്ക്വാഷിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു.

india squash

ഇന്ത്യന്‍ സ്ക്വാഷ് ടീം

അമ്പെയ്ത്ത്  കോംപൗണ്ട് വിഭാഗത്തിലാണ് മെഡല്‍ നേട്ടമുണ്ടായത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍,അഭിഷേക് വര്‍മ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 227 നെതിരെ 224 പോയിന്റിനാണ് വിജയം.

രാവിലെ നടന്ന വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു. കോംപൗണ്ട് വിഭാഗത്തില്‍ തൃഷാദേബ്,പുര്‍വഷ ഷെന്‍ഡെ,സുരേഖ ജ്യോതി എ്‌നനിവരുള്‍പ്പെട്ട ടീമാണ് മെഡല്‍ നേടിയത്.

അതേസമയം വനിതകളുടെ സ്‌ക്വാഷില്‍ ദീപിക പള്ളിക്കല്‍,അനക അലങ്കമണി, സഖ്യം വെള്ളി മെഡല്‍ നേടി. ഫൈനലില്‍ മലേഷ്യയോട് ഇന്ത്യ സഖ്യം 2-0ന് പരാജയപ്പെടുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യുടെ മൂന്നാം വെള്ളിമെഡലാണിത്. ഇതോടെ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും 16 വെങ്കലവുമായി ഇന്ത്യ  മെഡല്‍ പട്ടികയില്‍ മുന്നിലെത്തി.