ഗൂഗിള്‍ നെക്‌സസ് 6 ഒക്ടോബറില്‍ പുറത്തിറക്കും

Posted on: September 26, 2014 8:18 pm | Last updated: September 26, 2014 at 8:18 pm

nexus 6ഗൂഗിള്‍ നെക്‌സസ് ശ്രേണിയിലെ പുതിയ മോഡലായ നെക്‌സസ് 6 ഒക്ടോബര്‍ രണ്ടാം പകുതിയില്‍ പുറത്തിറക്കും. പതിവില്‍ നിന്ന് ഭിന്നമായി നെക്‌സസ് എക്‌സ് എന്ന പേരിലായിരിക്കും പുതിയ ഫോണ്‍ പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. മോട്ടറോളയായിരിക്കും പുതിയ ഫോണ്‍ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ നെക്‌സസ് ഫോണിനൊപ്പം, നെക്‌സസ് ടാബ്‌ലെറ്റും, ഒരു പുതിയ സോഫ്റ്റ്‌വെയറും പുറത്തിറക്കുമെന്ന് ആന്‍ഡ്രോയിഡിന്റെ ഒരു ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. ഒക്ടോബര്‍ 15നോ, 16 നോ നടക്കുന്ന ഇവന്റിലായിരിക്കും ഇവ പുറത്തിറക്കുന്നതെന്നാണ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

5.2 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, ക്വാഡ്‌കോര്‍ 2.7 ജിഗാ ഹേട്‌സ് സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, അഡ്രിനോ 420 ജി പി യു, 3 ജി ബി റാം, 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറ, 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറ, തുടങ്ങിയവയാണ് ഗൂഗിള്‍ എക്‌സിന്റെ സവിശേഷതകളെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.