ഹോക്കി: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി

Posted on: September 25, 2014 3:58 pm | Last updated: September 25, 2014 at 3:58 pm
SHARE

hockeyഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസഥാനെതിരെ ഇന്ത്യക്ക തോല്‍വി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. മത്സരത്തില്‍ പാക്കിസ്ഥാനാണ് ആദ്യം സ്‌കോര്‍ ചെയ്തത്. തൊട്ടു പിന്നാലെ ഇന്ത്യ സമനില പിടിച്ചു. പക്ഷേ കളിയുടെ അവസാന മിനുട്ടുകളില്‍ പാക്കിസ്ഥാന്‍ മികച്ച മുന്നേറ്റത്തിലൂടെ ഗോള്‍ നേടുകയും മത്സരം സ്വന്തമാക്കുകയുമായിരുന്നു.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കളാണ് പാക്കിസ്ഥാന്‍. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്.
നേരത്തെ നടന്ന മത്സരങ്ങളില്‍ ഇന്ത്യ 8-0ത്തിന് ശ്രീലങ്കയേയും 7-0ത്തിന് ഒമാനെയും തോല്‍പ്പിച്ചിരുന്നു.ഗ്രൂപ്പില്‍ ഇപ്പോള്‍ പാക്കിസ്ഥാനാണ് ഒന്നാമത്.