മോട്ടോ എക്‌സ് (ജെന്‍ 2) ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍

Posted on: September 24, 2014 6:41 pm | Last updated: September 24, 2014 at 6:41 pm

moto X gen 2മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ മോട്ടോ എക്‌സ് (ജെന്‍ 2) ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ ഫഌപകാര്‍ട്ടിലൂടെ വാങ്ങാം. 31,999 രൂപയാണ് 16 ജി ബി മോഡലിന്റെ വില. രാജ്യാന്തര വിപണിയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് എക്‌സ് (ജെന്‍ 2) ലോഞ്ച് ചെയ്തത്. 499.99 യു എസ് ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില.

ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് വേര്‍ഷനിലാണ് മോട്ടോ എക്‌സ് (ജെന്‍ 2) പ്രവര്‍ത്തിക്കുന്നത്. 5.2 ഇഞ്ച് സ്‌ക്രീനും 1080*1920 പിക്‌സല്‍ റെസലൂഷനുമാണ് ഫോണിനുള്ളത്. ഒ എല്‍ ഇ ഡി ഡിസ്‌പ്ലേ നല്‍കുന്ന സ്‌ക്രീനിന് കോര്‍ണിംഗ് ഗോറില്ലയുടെ സംരക്ഷണവുമുണ്ട്.

2.5 ജിഗാഹേര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 2 ജി ബി റാം, 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറ, ഡ്യുവല്‍ എല്‍ ഇ ഡി ഫഌഷ്, 2 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

16 ജി ബി, 32 ജി ബി വേര്‍ഷനുകളില്‍ മോഡല്‍ പുറത്തിറക്കുമെന്നു പറയുന്ന കമ്പനി 32 ജി ബി മോഡല്‍ ഇന്ത്യയിലെന്നു പുറത്തിറക്കുമെന്നു വെളിപ്പെടുത്തിയിട്ടില്ല.