ഡോ. മുഹമ്മദ് മതര്‍ സാലിം അല്‍ കഅബി മതകാര്യ വകുപ്പ് പുതിയ മേധാവി

Posted on: September 24, 2014 5:20 pm | Last updated: September 24, 2014 at 5:20 pm
SHARE

Matar Al Kaabiഅബുദാബി: ഔഖാഫ്-മതകാര്യ വകുപ്പിന്റെ പുതിയ മേധാവിയായി ഡോ. മുഹമ്മദ് മതര്‍ സാലിം അല്‍ കഅബിയെ നിയമിച്ചു കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിറക്കി. മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുടെ പദവിയാണ് മതകാര്യ വകുപ്പ് തലവനുണ്ടാവുക.
മതകാര്യ വകുപ്പ് മേധാവിയായിരുന്ന ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഈയുടെ ഒഴിവിലേക്കാണ് പുതിയ മേധാവിയെ പ്രസിഡന്റ് നിയമിച്ചത്. അല്‍ മസ്‌റൂഇയെ അബുദാബി കിരീടാവകാശിയുടെ ദീവാന്‍ ഉപദേഷ്ടാവായാണ് നിയമിച്ചിരിക്കുന്നത്.