പെരുന്നാള്‍; മാളുകള്‍ പുലര്‍ച്ചെ വരെ തുറക്കും

Posted on: September 24, 2014 5:07 pm | Last updated: September 24, 2014 at 5:07 pm
SHARE

mallsദുബൈ: ബലി പെരുന്നാള്‍ പ്രമാണിച്ച് മാളുകളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
നാളെ മുതല്‍ ഒക്‌ടോബര്‍ 11 വരെ രാവിലെ പത്തു മുതല്‍ പുലര്‍ച്ചെ ഒന്നു വരെ പ്രവര്‍ത്തിക്കും. വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ രണ്ടു മണി വരെ പ്രവര്‍ത്തിക്കും. സാധാരണ ദിവസങ്ങളില്‍ റസ്റ്റോറന്റുകളും കഫ്‌റ്റേരിയകളും പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ മൂന്നുവരെ നീണ്ടു നില്‍ക്കും. സിറ്റി സെന്റര്‍, മാള്‍ ഓഫ് എമിറേറ്റ്‌സ് തുടങ്ങിയ ഇടങ്ങളില്‍ കനത്ത തിരക്ക് കണക്കിലെടുത്താണിത്.
ആഘോഷത്തില്‍ ഒരുമ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണത്തെ പെരുന്നാള്‍ എന്നും അധികൃതര്‍ അറിയിച്ചു.