എസ് വൈ എസ് ഹാജിമാര്‍ മദീനയില്‍ എത്തി

Posted on: September 23, 2014 11:39 pm | Last updated: September 23, 2014 at 11:39 pm
SHARE

മദീന: എസ് വൈ എസ് ഹജ്ജ്‌സെല്‍ മുഖേന ഈ വര്‍ഷം ഹജ്ജിന് പുറപ്പെട്ട ഹാജിമാര്‍ മക്കയില്‍ നിന്ന് ഉംറ, സിയാറത്ത് പൂര്‍ത്തിയാക്കി മദീനയില്‍ എത്തി. മദീനയില്‍ മസ്ജിദുല്‍ ഖൂബ, മസ്ജിദുല്‍ ഖിബ്‌ലത്തൈന്‍, ഉഹ്ദ്, ഖന്തഖ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ സിയാറത്തുകള്‍ പൂര്‍ത്തിയാക്കി ഈ മാസം 29 ന് മദീനയോട് വിടചൊല്ലി ദുല്‍ഹുലൈഫയില്‍ നിന്നും ഹജ്ജിന് ഇഹ്‌റാം ചെയ്ത് മക്കയിലേക്ക് തിരിക്കും. മദീനയില്‍ എസ് വൈ എസ് ഹാജിമാര്‍ക്ക് ഐ സി എഫ്, ആര്‍ എസ് സി കമ്മറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ സി എഫ്, ആര്‍ എസ് സി നേതാക്കളായ കരീം സഖാഫി, ഉസ്മാന്‍ സഖാഫി, മുഹ്‌യദ്ദീന്‍ സഖാഫി, ത്വല്‍ഹത്ത് സഖാഫി, മുസ്തഫ അസ്ഹരി, മുജീബ് ആനക്കയം, നൗഫല്‍ കൊളപ്പുറം, മജീദ് ചെങ്ങായി, റിയാസ് വണ്ടൂര്‍, റഫീഖ് കൊയ്യോട് സംബന്ധിച്ചു. എസ് വൈ എസ് ഹജ്ജ്‌സംഘത്തിന്റെ ഡപ്യൂട്ടിചീഫ് അമീര്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, അമീര്‍ ജബ്ബാര്‍ സഖാഫി പഴക്കാപ്പള്ളി, കോ ഓര്‍ഡിനേറ്റര്‍ മൊയ്തു സഖാഫി പ്രസംഗിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ മദീനയില്‍ സംഘത്തോടൊപ്പം ചേരും.