ഏതുതരം നികുതിയാണ് അംഗീകരിക്കാത്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: മഖ്യമന്ത്രി

Posted on: September 18, 2014 8:24 pm | Last updated: September 18, 2014 at 8:24 pm
SHARE

oommenchandiകൊച്ചി: നികുതി വര്‍ധന അംഗീകരിക്കുന്നില്ലെന്നു പറയുന്ന പ്രതിപക്ഷം മദ്യത്തില്‍ നിന്നുള്ള നികുതിയെ കുറിച്ചാണോ,പുകയില ഉല്‍പന്നങ്ങളില്‍ നിന്നുള്ള നികുതിയെ കുറിച്ചാണോ പറയുന്നതെന്നു വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യ ലഭ്യത കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ രണ്ടാമത്തെ സ്റ്റെപ്പാണ് നികുതി വര്‍ധനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വരുമാനം കണ്ടത്തേണ്ട അടിയന്തര സാഹചര്യം വന്നതുകൊണ്ടാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ നികുതി വര്‍ധന നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.