സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് നിബന്ധന കര്‍ശനമാക്കി

Posted on: September 17, 2014 2:36 pm | Last updated: September 18, 2014 at 12:48 am
SHARE

niyamasabaതിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രകള്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി. വിദേശ യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുന്‍പെങ്കിലും ഉദ്യോഗസ്ഥര്‍ യാത്രാനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലറയച്ചു.
ഡിജിപിയുടെ വിദേശയാത്ര ചീഫ് സെക്രട്ടറി വിവാദമാക്കിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഐഎഎസ്,ഐപിഎസ് ഉള്‍പ്പടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രകള്‍ക്ക് കര്‍ശനമായി പൊതു ഭരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.