സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം എംഎ യൂസഫലിക്ക്

Posted on: September 17, 2014 12:54 pm | Last updated: September 17, 2014 at 12:54 pm

ma yousuf aliകൊച്ചി: കേരളത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം എംഎ യൂസഫലിക്ക്. ആര്‍പി ഗ്രൂപ്പ് സിഇഒ രവി പിള്ളയാണ് രണ്ടാംസ്ഥാനത്തുള്ളത്.
ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് പട്ടിക പുറത്തുവിട്ടത്. 11,400 കോടിയുടെ ആസ്തിയാണ് എംകെ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കുള്ളത്. 9600 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ്(6300 കോടി),ഭീമാ ജ്വല്ലേഴ്‌സ് മേധാവി ബി.ഗോവിനന്ദന്‍(4200 കോടി), ഇന്‍ഫോസിസ് എംഡി എസ്ഡി ഷിബുലാല്‍(5,600കോടി), വി ഗാര്‍ഡ് മേധാവി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും സമ്പന്നരുടെ പട്ടികയില്‍ ഇടംനേടി.