Connect with us

Thrissur

ചിരട്ടക്കുന്ന് റോഡ് ടാറിംഗ് തകര്‍ന്നു ; യാത്ര ദുഷ്‌കരമായി

Published

|

Last Updated

വെള്ളാങ്ങല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ഏറെ ഗതാഗത പ്രാധാന്യമുള്ള കരൂപ്പടന്ന പള്ളിനട ചിരട്ടക്കുന്ന് റോഡ് ടാറിംഗ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഈ ഭാഗങ്ങളിലൂടെ യാത്ര ദുഷ്‌കരമായിട്ടുണ്ട്.
വള്ളിവട്ടം ഈസ്റ്റ്, പള്ളിനട വെസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ പള്ളിനടയുമായി ബന്ധപ്പെടുന്ന രണ്ട് കിലോ മീറ്ററോളം വരുന്ന ഈ റോഡ് അറ്റകുറ്റപണികള്‍ നടത്തിയിട്ടു വര്‍ഷങ്ങളായി. നൂറ് കണക്കിന് കുട്ടികള്‍ പഠിക്കുന്ന പള്ളിനടയിലെ പബ്ലിക് സ്‌കൂള്‍, മദ്രസ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രയും ദുരിതമായിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ഈ ഭാഗങ്ങളിലൂടെ ദിനം പ്രതി പോകുന്നത്.
ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിന് ആവശ്യമായ ഫണ്ടനുവദിക്കാനുള്ള ഗ്രാമപഞ്ചായത്ത് ഫണ്ടിന്റെ അപര്യാപ്തത കണക്കിലെടുത്ത് റോഡ് റീ ടാറിംഗ് നടത്താന്‍ സര്‍ക്കാര്‍ ഫണ്ടനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ എം അഷറഫ് ടി എന്‍ പ്രതാപന്‍ എം എല്‍ എയോടാവശ്യപ്പെട്ടു.എത്രയും വേഗം റോഡ് റീ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest