Connect with us

Gulf

ഷാര്‍ജയില്‍ വന്‍ഗതാഗത തടസം: യാത്രക്കാര്‍ നിരത്തില്‍ കുടുങ്ങി

Published

|

Last Updated

ഷാര്‍ജ: വന്‍ഗതാഗത തടസ്സത്തെ തുടര്‍ന്ന് യാത്രക്കാര്‍ മണിക്കൂറുകളോളം നിരത്തുകളില്‍ കുടുങ്ങി. ഇന്നലെ രാവിലെയാണ് ഗതാഗതക്കുരുക്ക് അനുഭപ്പട്ടത്. രാവിലെ ആറ് മണി തൊട്ടാരംഭിച്ച ഗതാഗത സ്തംഭനം നീങ്ങിയത് ഉച്ചയോടെയാണ്. ഷാര്‍ജയില്‍ നിന്നു ദുബൈയിലേക്കുള്ള മിക്ക റോഡുകളിലും ഗതാഗത തിരക്കനുഭവപ്പെട്ടു. വ്യവസായമേഖലയിലൂടെയുള്ള നിരത്തുകളിലാണ് പ്രധാനമായും ഗതാഗത തിരക്കുണ്ടായത്. അല്‍ നഹ്ദ, അല്‍ താവൂന്‍, അല്‍ ഖാന്‍ തുടങ്ങിയ മേഖലകളിലൂടെയുള്ള നിരത്തുകളിലെല്ലാം വന്‍തിരക്കായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. രാവിലെ ജോലിക്കായി പുറപ്പെട്ടവര്‍ ഏറെ പ്രയാസപ്പെട്ടു. ഉച്ചവരേയും അവര്‍ക്കു ജോലി സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. വാഹനങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങാത്ത സ്ഥിതിയായിരുന്നു. പൊതു ഗതാഗത ബസുകളും സ്‌കൂള്‍ ബസ്സുകളും തിരക്കില്‍പെട്ടു. രാവിലെ കുട്ടികളെ എടുക്കാന്‍ അല്‍ നഹ്ദ, അല്‍ താവൂന്‍ ഭാഗങ്ങളിലേക്ക് പോയ സ്‌കൂള്‍ ബസുകള്‍ തിരക്കില്‍ തുടങ്ങി. സ്റ്റോപ്പുകളില്‍ നിന്നു കുട്ടികളെ യഥാസമയം എടുക്കാന്‍ കഴിഞ്ഞില്ല. എടുത്തു മടങ്ങിയപ്പോള്‍ വീണ്ടും കുരുക്കില്‍പെട്ടു. ഇതേ തുടര്‍ന്ന് രാവിലെ സ്‌കൂളിലെത്തേണ്ട കുട്ടികള്‍ എത്തിയത് ഉച്ചയോടെയാണ്. ബസ് കാണാതായപ്പോള്‍ അന്വേഷിച്ച് രക്ഷിതാക്കളുടെ ഫോണ്‍ വിളിയുടെ പ്രളയമായിരുന്നു.
ഗതാഗത തടസ്സം മൂലം ഒരു സ്വകാര്യ വിദ്യാലയത്തിലെ കുട്ടികള്‍ ക്ലാസില്‍ ഹാജരായത് ഏറെ വൈകിയാണ്. കെ ജി വണ്‍ ക്ലാസ് വിദ്യാര്‍ഥികളെ ഉച്ചക്കു തിരികെ യഥാസമയം വീട്ടിലെത്തിക്കാനും സാധിച്ചില്ല. പൊതുഗതാഗത ബസുകളും കുരുക്കില്‍പെട്ടതിനാല്‍ അതിലെ യാത്രക്കാരും ഏറെ വിഷമിച്ചു. വാഹനങ്ങളൊന്നും ഒരിഞ്ചുമുന്നോട്ട് നീങ്ങാത്തത് യാത്രക്കാരെ ഏറെ വിഷമിച്ചു.

Latest