Connect with us

Palakkad

വടക്കഞ്ചേരി മുതല്‍ വാളയാര്‍ വരെ ദേശീയപാത വികസനം 2015 മാര്‍ച്ചില്‍ പൂര്‍ത്തിയാകും

Published

|

Last Updated

വടക്കഞ്ചേരി: മണ്ണുത്തി-വാളയാര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി മുതല്‍ വാളയാര്‍വരെയുള്ള ദേശീയപാത വികസനം 2015 മാര്‍ച്ചില്‍ പൂര്‍ത്തിയാകും.—എന്നാല്‍ മൂന്നുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കുതിരാന്‍മല ഉള്‍പ്പെടുന്ന വടക്കഞ്ചേരി-മണ്ണുത്തിഭാഗത്തെ ദേശീയപാത വികസനപ്രവൃത്തികള്‍ എന്നു തുടങ്ങുമെന്ന് ഇനിയും നിശ്ചയമില്ല.—രണ്ടുകരാര്‍ കമ്പനികളാണ് രണ്ടു ഭാഗത്തായി ദേശീയപാത വികസനം ഏറ്റെടുത്തിരുന്നത്. ഇതില്‍ വടക്കഞ്ചേരി- വാളയാര്‍ ഭാഗത്തെ പണികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്.—
ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് ഈയിടെയുണ്ടായ തടസങ്ങള്‍മൂലം ഇടക്കു പണികള്‍ക്ക് വേഗത കുറഞ്ഞെങ്കിലും ഇപ്പോള്‍ ദ്രുതഗതിയിലാണ് ജോലികള്‍ നടക്കുന്നത്.—
മെറ്റല്‍ കിട്ടാതെ പണികള്‍ മുടങ്ങിയതിനാല്‍ കരാര്‍ കമ്പനിക്ക് ഒന്നോ രണ്ടോ മാസം കൂടി കാലാവധി നീട്ടിനല്‍കുമെന്ന് പറയുന്നു.—
അതേസമയം ഈ സെപ്റ്റംബറില്‍ വടക്കഞ്ചേരി-മണ്ണൂത്തി “ാഗത്തെ പണികള്‍ പുനരാരം”ിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ നടപടികളൊന്നും കാണാനില്ല.—കുതിരാനിലെ തുരങ്കപാത ഉള്‍പ്പെടെ ഈ “ാഗത്തെ പണികള്‍ക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്ന കരാര്‍ കമ്പനിയുടെ അപേക്ഷയാണ് പണികള്‍ തുടങ്ങാന്‍ വൈകുന്നതിനു കാരണമായി പറയുന്നത്. കുതിരാന്‍മലയില്‍ തുരങ്കം നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള വലിയ പ്രവൃത്തികള്‍ വടക്കഞ്ചേരി-മണ്ണുത്തി പാതയില്‍ നടത്താനിരിക്കേ ഇവിടെ സ്തം”നാവസ്ഥ തുടരുന്നത് ദേശീയപാത വികസനം വികലമാക്കും.—വടക്കഞ്ചേരി മംഗലംപാലം മുതല്‍ മണ്ണുത്തിവരെ വരുന്ന മുപ്പതുകിലോമീറ്റര്‍ ദൂരം അറുപതുമീറ്ററില്‍ ആറുവരിപാതയും മംഗലംപാലം മുതല്‍ വാളയാര്‍ വരെ 45 മീറ്ററില്‍ നാലുവരിപ്പാതയുമാണ് നിര്‍മിക്കുന്നത്.—പൊള്ളാച്ചി, ഗോവിന്ദാപുരം, നെന്മാറ എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കൂടി സംസ്ഥാനപാത വഴി മംഗലംപാലത്ത് ദേശീയപാതയിലെത്തുന്നതിനാലാണ് മണ്ണുത്തി-വടക്കഞ്ചേരിപാത 60 മീറ്ററാക്കി വികസിപ്പിക്കുന്നത്.—മണ്ണുത്തി-അങ്കമാലി പാതയിലെ പാലിയേക്കരയിലുള്ള ടോള്‍പിരിവ് തടസങ്ങള്‍, പാതവികസനത്തിനായുള്ള ഭൂമി ഏറ്റെടുത്തു നല്കുന്നതിലുണ്ടായ കാലതാമസം തുടങ്ങി ആറുവരിപ്പാത നിര്‍മാണം അനിശ്ചിതാവസ്ഥയിലാകാന്‍ കാരണങ്ങള്‍ ഏറെയാണ്.
പാലക്കാട് ജില്ലയിലെ സ്ഥലം ഏറ്റെടുത്ത് നല്‍കല്‍പൂര്‍ത്തിയായെങ്കിലും തൃശൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള തര്‍ക്കം പൂര്‍ണമായും പരിഹരിച്ചിട്ടില്ല.

 

Latest