ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 118-ാമത് ജന്മദിനം സംഗീത ഉത്സവത്തിന് തുടക്കമായി

Posted on: September 14, 2014 11:08 am | Last updated: September 14, 2014 at 11:08 am
SHARE

കോട്ടായി: ചെമ്പൈയുടെ വൈദ്യനാഥ ഭാഗവതരുടെ 118-ാമത് ജന്മദിനത്തോടനുബന്ധിച്ച് ദ്വിദിനങ്ങളില്‍ നടക്കുന്ന സംഗീത ഉത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്നലെ കാലത്ത് 11.30ന് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമക്ക് മുന്നില്‍ ഭദ്രദീപം കൊളുത്തി കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി ഡയറക്ടര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങിന് മൃദംഗ വിദ്വാന്‍ തൃശൂര്‍ ആര്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി എ കെ ബാലന്‍ എം എല്‍ എ, ജില്ലാ പോലീസ് മേധാവി ആര്‍ സോമശേഖരന്‍, സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തൃശൂര്‍ ബ്രദേഴ്‌സിന്റെ സംഗീതകച്ചേരി നടന്നു. ഇന്ന് 11.45ന് ചെമ്പൈ വിദ്യാപീഠത്തിന്റെ വാര്‍ഷിക സമ്മേളനം കലക്ടര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദാമോദരന്‍ നമ്പൂരിതിപ്പാടിന്റെ അനുസ്മരണ പ്രഭാഷണം നടക്കും. ജില്ലാ ജഡ്ജി ഇന്ദിര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ സംഗീതകച്ചേരി അരങ്ങേറും.