കാശ്മീരിലെ പ്രളയക്കെടുതി: 93 മലയാളികള്‍ തിരിച്ചെത്തി

Posted on: September 13, 2014 11:36 am | Last updated: September 14, 2014 at 9:58 am
SHARE

kashmir flood mondayശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രളയ ബാധിത മേഖലകളില്‍ നിന്ന് 93 മലയാളികള്‍കൂടി തിരിച്ചെത്തി. 150 മലാളികളെ ഇന്നു ഡല്‍ഹിയിലെത്തിക്കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ശ്രീനഗറിലെ റോയല്‍ ഭട്ടു ഹോട്ടലില്‍ കുടങ്ങിയ മലയാളികളെ ലേ വഴി ഡല്‍ഹിയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. അതേസമയം ലേ വഴിയുള്ള യാത്ര കൂടുതല്‍ ദുസ്സഹമാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര ഉപേക്ഷിച്ച് ശ്രീനഗറില്‍ തന്നെ തങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ലേ വഴിയുള്ള യാത്രയില്‍ നിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര ദുരന്തനിവാരണ സേനയും ആവശ്യപ്പെട്ടിട്ടുണ്ട്.