പാലക്കാട്-കൊയമ്പത്തൂര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

Posted on: September 13, 2014 9:07 am | Last updated: September 13, 2014 at 10:08 am
SHARE

accidenപാലക്കാട്: കൊയമ്പത്തൂര്‍ റോഡില്‍ സ്‌റ്റേഡിയം സ്റ്റാന്റിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് മേട്ടുപ്പാളയം മെയിന്‍സ്ട്രീറ്റില്‍ ഖാദറിന്റെ ഭാര്യ ഹസീന(73)ആണ് മരിച്ചത്. വാഹം ഓടിച്ച ഇവരുടെ മകന്‍ ഷര്‍ഫുല്‍ റഹ്മാന്‍(53)ഭാര്യ ഹുമൈറ(45)കൂട്ടിയിടിച്ച കാറിലെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി(റോഷിത്ത്) യാത്രക്കാരന്‍ രാഗേഷ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് അപകടം. പാലക്കാട്ടുനിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട കാറും തിരുവനന്തപുരത്തുനിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാറുമാണ് അപകടത്തില്‍പെട്ടത്. രണ്ടു ദിവസത്തിനു ശേഷം ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടാനിരുന്ന ഹസീന ബീഗം മകന്റെ കൂടെ മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള ബന്ധുവീട്ടില്‍ യാത്ര പറയാനെത്തിയതായിരുന്നു.