മനോജ് വധം: ലോക്കല്‍ സെക്രട്ടറിയുടെ മൊഴിയെടുത്തു

Posted on: September 10, 2014 12:27 pm | Last updated: September 10, 2014 at 12:29 pm
SHARE

manoj

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു. കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലശ്ശേരിയിലുള്ള ക്യാമ്പ് ഓഫീസില്‍ വെച്ചാണ് സുരേഷിന്റെ മൊഴിയെടുത്തത്.
അതേസമയം കൊലപാതകത്തിന്റെ പ്രധാന ദൃക്‌സാക്ഷിയും മനോജിന്റെ സുഹൃത്തുമായ പ്രമോദും പൊലീസിന് മൊഴി നല്‍കി. മനോജും പ്രമോദും സഞ്ചരിച്ച ഓംനി വാനില്‍ നിന്നും മനോജിനെ വലിച്ചിഴച്ച് പുറത്തിട്ട് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രമോദ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.