Connect with us

Kasargod

വ്യാജ നമ്പര്‍ ഉപയോഗിച്ച് കാറോടിച്ച യുവാവ് അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട്: വ്യാജ നമ്പര്‍ ഉപയോഗിച്ച് കാറോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരിയാല്‍ ചേരങ്കൈയിലെ സി എ അശ്‌റഫിനെ(31) യാണ് കഴിഞ്ഞ ദിവസം രാത്രി കറന്തക്കാട് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അറസ്റ്റ്. രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കോഴിക്കോട് സ്വദേശി ഫൈസലില്‍നിന്ന് ആസാദ് നഗറിലെ നൗഷാദ് മുഖേന വാങ്ങിയകാറാണെന്ന് അശ്‌റഫ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഡി വൈ എസ് പി. ടി പി രഞ്ജിത്തും ടൗണ്‍ എസ് ഐ അമ്പാടിയും ഉള്‍പ്പെട്ട സംഘമാണ് യുവാവിനെ അറസ്റ്റുചെയ്തത്.