കല്‍ക്കരി അനുമതി: കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു

Posted on: September 9, 2014 12:51 am | Last updated: September 9, 2014 at 12:51 am
SHARE

coal-mine-odishaന്യൂഡല്‍ഹി: നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ച 218 കല്‍ക്കരി ഖനികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇവയുടെ ഖനാനുമതി റദ്ദാക്കുന്ന കാര്യത്തില്‍ പരമോന്നത കോടതിക്ക് തീരുമാനമെടുക്കാമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അനുമതി റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
1993നും 2011നും ഇടയില്‍ അനുവദിച്ച കല്‍ക്കരി പാടങ്ങളുടെ ഭാവി സംബന്ധിച്ചുള്ള വാദം കേള്‍ക്കല്‍ ഇന്നും തുടരും. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ഏകപക്ഷീയ നടപടിക്രമങ്ങളിലൂടെയും സുതാര്യതയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒട്ടും സൂക്ഷ്മതയില്ലാതെയുമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.