ആദ്യാക്ഷരം നുകരാന്‍ കുരുന്നുകളെത്തി

Posted on: September 8, 2014 11:00 pm | Last updated: September 8, 2014 at 11:22 pm
SHARE

ദുബൈ: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ മദ്‌റസകളില്‍ പുതുതായെത്തിയ കുരുന്നുകളെ വരവേല്‍ക്കാന്‍ ആര്‍ എസ് സി ദുബൈ സോണ്‍ വിവിധ കേന്ദ്രങ്ങളില്‍ മദ്‌റസാ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ ശ്രദ്ധേയമായ പരിപാടികളോടെ നടത്തിയ പ്രവേശനോത്സവം ദുബൈ മര്‍കസ് മദ്‌റസയില്‍ അബ്ദുസലാം സഖാഫി വെള്ളലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹകീം ഹസനി, ശിഹാബ് തൂണേരി സംസാരിച്ചു.
ഖിസൈസ് സഅദിയ്യ മദ്‌റസയില്‍ നടന്ന പരിപാടി അബൂബക്കര്‍ സഅദി ആല ക്കോടിന്റെ അധ്യക്ഷതയില്‍ ഹാഫിള് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം അല്‍ ഹസനി, അശ്‌റഫ് മുസ്‌ലിയാര്‍ മാട്ടൂല്‍, നൗഫല്‍ കുളത്തൂര്‍ സംബന്ധിച്ചു.