മുല്ലപ്പെരിയാര്‍: പുന:പരിശോധന ഹരജി ചൊവ്വാഴ്ച പരിഗണിക്കും

Posted on: September 7, 2014 10:54 am | Last updated: September 8, 2014 at 9:00 am
SHARE

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിക്കുക. പുന:പരിശോധനാ ഹരജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കേരളത്തിന്റെ പുന:പരിശോധന ഹരജി.
ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തി കേരള നിയമസഭ പാസാക്കിയ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മെയില്‍ സുപ്രീംകോടതി വിധിക്കുകയും അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.