വി എസിനെ ക്ഷണിച്ചിരുന്നെന്ന് മുഖ്യമന്ത്രി; ക്ഷണിച്ചിട്ടില്ലെന്ന് വി എസ്

Posted on: September 5, 2014 12:51 pm | Last updated: September 6, 2014 at 3:25 pm
SHARE

Shri-Oommen-Chandy-World-Beyond-Webതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസിന്റെ ഓഫീസ് ക്ഷണക്കത്ത് കൈപ്പറ്റിയതിന്റെ രേഖകള്‍ ഉണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വി എസ് ആവര്‍ത്തിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിനുള്ള കാര്‍ പാസ് മാത്രമാണ് ലഭിച്ചത്. ഫോണിലൂടെ തന്നെയോ തന്റെ സെക്രട്ടറിയേയോ അറിയിച്ചില്ല. വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.

രാവിലെ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് വിഎസ് പറഞ്ഞിരുന്നു. 

ഗവര്‍ണര്‍ നിയമനത്തിലെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ഓഫീസിനെ വിവാദങ്ങലിലേക്ക് വലിച്ചിഴയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു.