Connect with us

Wayanad

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു; ജനം ദുരിതത്തിലേക്ക്

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദുചെയ്യുന്നതോടെ പൊതു ജനം പെരുവഴിയിലായി. കഴിഞ്ഞ ദിവസം ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ ഡിപ്പോകളിലായി 29 ഓളം സര്‍വ്വീസുകളാണ് റദ്ദു ചെയ്തത്. ഇതില്‍ മാനന്തവാടി ഡിപ്പോവില്‍ മാത്രം 15ഓളം സര്‍വ്വീസുകള്‍ റദ്ദു ചെയ്തു. ബത്തേരിയില്‍ ആറും, കല്‍പ്പറ്റയില്‍ എട്ടും സര്‍വ്വീസുകള്‍ മുടങ്ങി. ഗ്രാമീണ മേഖലയിലെ സര്‍വ്വീസുകളാണ് പ്രധാനമായും റദ്ദു ചെയ്യുന്നത്. അതോടൊപ്പം തന്നെ കോഴിക്കോട്ടേക്കുള്ള ദീര്‍ഘ ദൂര ബസ്സുകളും റദ്ദു ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട്, പുല്‍പ്പള്ളി, കുട്ട, വാളാട്, കരിമ്പില്‍ സര്‍വ്വീസുകളാണ് പ്രധാനമായും റദ്ദ് ചെയ്തത്. ബസ് റദ്ദു ചെയ്തതിനൊപ്പം തന്നെ ഇന്റര്‍നെറ്റ് സംവിധാനം തകരവറിയിലായതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതോടെ ടിക്കറ്റ് റിസറവേഷനെ സാരമായി ബാധിച്ചു. ടയറും സ്‌പെയര്‍പാര്‍ട്‌സും ഇല്ലാത്തതാണ് ബസ്സുകള്‍ റദ്ദുചെയ്യാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. മാനന്തവാടി ഡിപ്പോവില്‍ നിലവിലുണ്ടായിരുന്ന ടയര്‍ ഇന്‍സ്‌പെക്ടറുടെ ഒഴിവ് നികത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഓണക്കാലമായിട്ടും കെഎസ്ആര്‍ടിസി ഗ്രാമീണ മേഖലയിലുള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ റദ്ദുചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Latest