എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി

Posted on: September 3, 2014 11:59 am | Last updated: September 3, 2014 at 5:42 pm
SHARE

oomman chandy pressmeetതിരുവനന്തപുരം: ടൈറ്റാനിയം ഇടപാട് അഴിമതിയാണെങ്കില്‍ ഇടതു സര്‍ക്കാര്‍ എന്തിനു തറക്കല്ലിട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൈറ്റാനിയം അടച്ചുപൂട്ടരുതെന്ന തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആ നിലപാടില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധിയില്‍ താന്‍ പ്രതിയാണെന്ന് പറയുന്നില്ല. രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും ഇതില്‍ പ്രതികളല്ല. രമേശ് ചെന്നിത്തലക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അന്ന് അദ്ദേഹം മന്ത്രിയോ എംഎല്‍എയോ അല്ല. ഏതോ വ്യക്തിയുടെ ആരോപണം മത്രമാണ് രമേശിനെതിരെയുള്ളത്. അദ്ദേഹത്തിനും രമേശിനെതിരെ തെളിവുകളൊന്നും നല്‍കാന്‍ സാധിച്ചില്ല. മാധ്യമങ്ങള്‍ക്ക് തന്നെ പ്രതിയാക്കണമെങ്കില്‍ ആക്കിക്കോളൂ. ഒരു മലയാളം പത്രമാണ് താന്‍ മുഖ്യപ്രതിയാണെന്ന പരാമര്‍ശം തിരുത്തിയത്. പക്ഷേ ദൃശ്യമാധ്യമങ്ങളൊന്നും ആ മാന്യത കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തൊഴിലാളികളുടെ നന്മ ആഗ്രഹിച്ചു ചെയ്ത ഒരു കാര്യത്തില്‍ ഏത് അന്വേഷണം വന്നാലും എതിര്‍പ്പില്ല. സിബിഐ അന്വേഷണം വേണ്ടെന്നു പറഞ്ഞത് ഇടതു സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാമോലിന്‍ കേസില്‍ സര്‍ക്കാറിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷവും അന്വേഷിച്ചിട്ടും 23ാം സാക്ഷിമാത്രമായിട്ടാണ് തന്നെ ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്താം ക്ലാസ് വരെ പഠിക്കുന്നതുപോലെ പ്ലസ്ടു വരെ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് പുതിയ പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി അംഗീകരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.