മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക്

Posted on: September 2, 2014 12:03 pm | Last updated: September 2, 2014 at 12:03 pm
SHARE

aligarh-2_350_090214090403അലിഗര്‍: രണ്ട് ദിവസം മോര്‍ച്ചറിയില്‍ കിടന്ന യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയ പോലീസാണ് യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം.
ഓഗസ്റ്റ് 20നാണ് ഗുരുതരമായ പരുക്കുകളോടെയുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആഗസ്റ്റ് 29 വരെ ചികിത്സ തുടര്‍ന്നതിന് ശേഷം ആശുപത്രി അധകൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷം ആശുപത്രി അധികൃതര്‍ ബെന്ന പോലീസ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴായിരുന്നു മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ സുപ്രണ്ട് ഡോ. ആര്‍.ഡി ഖൈര്‍ വ്യക്തമാക്കി.