പി സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പ്

Posted on: August 31, 2014 6:47 pm | Last updated: September 1, 2014 at 12:37 am

sadasivamതിരുവനന്തപുരം: കേരള ഗവര്‍ണറായി പി സദാശിവത്തെ നിയമിക്കുന്നതില്‍ ബി ജെ പി സംസ്ഥാന ഘടകത്തിന് എതിര്‍പ്പ്. മുന്‍ ചീഫ് ജസ്റ്റിസിനെ ഗവര്‍ണറാക്കരുതെന്ന് ബി ജെ പി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കണം. ദേശീയ നേതൃത്വത്തില്‍ പ്രാതിനിധ്യം നല്കാത്തതിലും സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത് തെറ്റായിപ്പോയി. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പി സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും രംഗത്തെത്തിയിരുന്നു.