മാരിവില്ലഴകില്‍ സാഹിത്യ വസന്തം വിരുന്നെത്തി

Posted on: August 31, 2014 10:50 am | Last updated: August 31, 2014 at 10:50 am

ssf flagനാദാപുരം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പാറക്കടവ് സിറാജുല്‍ ഹുദാ ക്യാമ്പസില്‍ ഉജ്ജ്വല തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ പൊന്നങ്കോട്ട് അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. സയ്യിദ് ഹുസൈന്‍ അസ്സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കായലം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയ്ക്കു കീഴിലുള്ള ഖിംല ഏര്‍പ്പെടുത്തിയ പ്രഥമ ഖാളി മുഹമ്മദ് അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഫൈസല്‍ അഹ്‌സനി രണ്ടത്താണിക്ക് സമര്‍പ്പിച്ചു.
അബ്ദുര്‍ റശീദ് സഖാഫി കുറ്റിയാടി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, അശ്‌റഫ് സഖാഫി കടവത്തൂര്‍, പ്രൊഫ. എന്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, ടി ടി അബൂബക്കര്‍ ഫൈസി, ഹനീഫ സഖാഫി വടകര, മുഹമ്മദലി കിനാലൂര്‍, സി പി ഉബൈദുല്ല സഖാഫി, അബ്ദുറഹീം സഖാഫി വൈക്കിലിശ്ശേരി, എം ടി ശിഹാബൂദ്ധീന്‍ സഖാഫി, കെ പി അംജദ്, കെ എസ് അബ്ദുല്ല മൗലവി, കെ കെ ഉസ്മാന്‍ ഹാജി, പുന്നോറത്ത് അഹമ്മദ് ഹാജി, വി കെ അലി ഹാജി, കൊയോളിക്കണ്ടി പോക്കര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ട്രോഫികള്‍ വിതരണം ചെയ്യും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അനുമോദന പ്രഭാഷണം നടത്തും.
ഇബ്‌റാഹിം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി, സി കെ റാശിദ് ബുഖാരി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, നെല്ലൂര്‍ അബ്ദുറഹ്മാന്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തിനൂര്‍, ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, പി വി അഹമ്മദ് കബീര്‍, കുഞ്ഞബ്ദുല്ല കാമില്‍ സഖാഫി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, കരീം നിസാമി കൊല്ലം, സി പി ശഫീഖ് ബുഖാരി, കെ കെ അബൂബക്കര്‍ ഹാജി, വളയം മമ്മു ഹാജി, അബ്ദു സമദ് സഖാഫി മായനാട്, യൂസുഫ് സഖാഫി വിലാദപുരം, നിസാര്‍ ഫാളിലി സംബന്ധിക്കും.