രാമനാഥപുരത്ത് ബസിന് തീപിടിച്ച് അഞ്ചു മരണം

Posted on: August 31, 2014 10:37 am | Last updated: September 1, 2014 at 12:37 am

tnരാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ബസ്സിന് തീപിടിച്ച് അഞ്ച് താര്‍ത്ഥാടകര്‍ മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
രാമേശ്വരം ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പുലര്‍ച്ചെ കന്യാകുമാരിയിലേക്ക് വരികയായിരുന്നു തീര്‍ത്ഥാടക സംഘം. 78 യാത്രക്കാരും രണ്ടു ഡ്രൈവര്‍മാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് താര്‍ത്ഥാടകരെല്ലാം ഉറങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.