അരൂര്‍ റോഡിന്റെ ദയനീയാവസ്ഥക്ക് പരിഹാരമാകുന്നു

Posted on: August 30, 2014 8:51 am | Last updated: August 30, 2014 at 8:51 am

നാദാപുരം: അരൂര്‍ റോഡിന്റെ ദയനീയാവസ്ഥക്ക് പരിഹാരമാകുന്നു. സര്‍വകക്ഷി സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് ഉത്തര മേഖലാ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കെ വി ആസിഫ് അടിയന്തര അറ്റകുറ്റപണി നടത്താന്‍ ഉത്തരവിട്ടു. പണി തിങ്കളാഴ്ച തുടങ്ങും.
പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മനോജ് അരൂരിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സമീപിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തി ചുമതല. കെ കെ ലതിക എം എല്‍ എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മനോജ് അരൂര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി കെ പ്രകാശ് ബാബു, എ ഇ. കെ ലതേഷ് എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എത്തിയിരുന്നു.