എസ് എസ് എഫ് വിസ്ഡം ഹോംസ് ഉദ്ഘാടനം ചെയ്തു

Posted on: August 30, 2014 12:05 am | Last updated: August 30, 2014 at 12:05 am

ഇടുക്കി: സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജ് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന മെഡിക്കല്‍ കോളജുകളുടെ പരിസരത്ത് നിര്‍മിച്ച എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ ‘വിസ്ഡം ഹോംസ്’ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശിലാഫലകം അനാഛാദനം ചെയ്തു.
ചെറുതോണി ഹോസ്റ്റല്‍ പരിസരത്ത് നടന്ന ചടങ്ങ് എസ് എസ് എഫ് സൗത്ത് സോണ്‍ ചെയര്‍മാന്‍ എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ജീനീയറിംഗ് കോളജ് പി ടി എ പ്രസിഡന്റ് കെ എച്ച് യൂസുഫ് മൗലവി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്മാന്‍, ടി കെ അബ്ദുല്‍ കരീം സഖാഫി, ടി കെ ജലാലുദ്ദീന്‍, കെ പി ബശീര്‍ മൗലവി, ഖലീല്‍ ഹാജി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും മുസ്തഫ അഹ്‌സനി നന്ദിയും പറഞ്ഞു.