ഓലപ്പുര സാമൂഹിക ദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചു

Posted on: August 29, 2014 1:19 am | Last updated: August 29, 2014 at 1:19 am

അണ്ടത്തോട്: ആള്‍ താമസം ഇല്ലാത്ത ഓലപ്പുര രാത്രിയുടെ മറവില്‍ സാമൂഹിക ദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചു. തങ്ങള്‍പ്പടി ബീച്ചിലെ ഓലമേഞ്ഞ വീടാണ് ഇന്നലെ രാത്രി 12 മണിയോടെ കത്തിയമര്‍ന്നത്. പുന്നയൂര്‍ക്കുളത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണ് കത്തിനശിച്ചത്.
പ്രദേശത്ത് കഞ്ചാവ് ലോബികള്‍ താവളമാക്കിയിരുന്നത്. ഇവിടെ കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നതായും സമീപ വാസികള്‍ പറയുന്നു. രാത്രിയില്‍ പലമേഖലകളില്‍ നിന്ന് ബൈക്കുകളിലായും യുവാക്കള്‍ അടങ്ങുന്ന സംഘം ഇവിടെ എത്തുന്നതായും പരിസരവാസികള്‍ പറയുന്നു. കഞ്ചാവ് ലോബികള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് ഈ വീട് തീവെക്കാന്‍ കാരണമാകാംമെന്നും നാട്ടുകാര്‍ പറയുന്നു.
ചില ദിവസങ്ങളില്‍ പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാകും വിധത്തില്‍ ഇവിടെ വാക്ക് തര്‍ക്കങ്ങളും അടിപിടിയും ഉണ്ടാകുന്നതായും പരാതിയുണ്ട്. തങ്ങള്‍പ്പടി ബീച്ചുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന തകൃതിയായി നടുക്കുന്ന വിവരങ്ങള്‍ വടക്കേക്കാട് പോലീസില്‍ അറിയിക്കുമ്പോള്‍ പോലീസ് അറിയാത്തമട്ടാണ് കഞ്ചാവ് ലോബികള്‍ക്കെതിരെ ജനകീയ കൂട്ടായ്മ രൂപവത്കരിക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. വീട് കത്തി നശിച്ച ഭാഗത്ത് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.