വെയ്ന്‍ റൂണി ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകന്‍

Posted on: August 28, 2014 8:26 pm | Last updated: August 28, 2014 at 8:26 pm

wayne-rooney-pic-footballലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ ക്യാപറ്റനായി നിയമിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ടീം മാനേജര്‍ റോയ് ഹോഡ്ജ്‌സണ്‍ റൂണിയെ ക്യാപറ്റനാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡില്‍ നിന്നാണ് റൂണി ഇംഗ്ലണ്ട് ക്യാപറ്റന്‍ പദവി ഏറ്റെടുക്കുന്നത്. യുനൈറ്റഡിന്റെ നായക പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് ദേശീയ ടീമിന്റെ നേതൃപദവിയും ഇരുപതെട്ടുകാരനായ റൂണിയെ തേടിയെത്തിയത്.