പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് സി ദിവാകരന്‍

Posted on: August 28, 2014 1:33 pm | Last updated: August 29, 2014 at 12:09 am

c divakaranതിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെടുത്ത തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍. തെറ്റുപറ്റാത്ത മനുഷ്യരില്ല. തെറ്റ് ആഘോഷിക്കാനുള്ളതല്ല, തിരുത്താനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.