Malappuram
തിരൂരിലെ മദ്യ വില്‍പ്പന കേന്ദ്രം ഉടന്‍ പൂട്ടണം
തിരൂര്‍: സംസ്ഥാനത്തെ മദ്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ തന്നെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന തിരൂരിലെ ബിവറേജസ് മദ്യ വില്‍പ്പന ശാല അടച്ചുപൂട്ടണമെന്ന് തിരൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂര്‍ മണ്ഡലം സെക്രട്ടറി സി വി ജയേഷ് അധ്യക്ഷത വഹിച്ചു. പി സി അന്‍സാര്‍, നിസാര്‍, ഗൗതം തിലക്, പി കെ സന്തോഷ്, സതീഷന്‍ മാവുകടന്ന്, ശിഹാബ് തിരൂര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----


