എക്‌സ്പ്രസ് മണിയും-മുത്തൂറ്റ് ഫിനാന്‍സും കൈകോര്‍ക്കുന്നു

Posted on: August 27, 2014 8:27 pm | Last updated: August 27, 2014 at 8:27 pm

xpress

ദുബൈ: എക്‌സ്പ്രസ് മണിയും മുത്തൂറ്റ് ഫിനാന്‍സും സഹകരിച്ചുള്ള ഫ്‌ളൈ ദുബൈ ഓണം ഓഫര്‍ തുടക്കമായി. സെപ്റ്റംബര്‍ 30 വരെ തുടരും. എക്‌സ്പ്രസ് മണി വഴി നടത്തുന്ന ഇടപാടുകള്‍ പ്രകാരം മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 400 ശാഖകളിലൂടെ പണം ശേഖരിക്കുന്നവര്‍ക്ക് നാലു ദിവസം ദുബൈയില്‍ ഉല്ലാസ യാത്രയ്ക്ക് സാധ്യതയൊരുക്കുന്നതാണ് ഓഫര്‍.
നിയമാനുസൃതമായി നാട്ടിലേക്കു പണമയക്കാന്‍ മലയാളികളെ തുണയ്ക്കുന്ന എക്‌സ്പ്രസ് മണി ഓണാഘോഷക്കാലത്ത് തങ്ങളുടെ ഇടപാടുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഇത്തരം ഓഫറുകള്‍ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് എക്‌സ്പ്രസ് മണി വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുധേഷ് ഗിരിയാന്‍ പറഞ്ഞു.
പ്രവാസി മലയാളികള്‍ക്കും നാട്ടിലെ അവരുടെ ബന്ധുക്കള്‍ക്കും കൂടുതല്‍ അര്‍ഥപൂര്‍ണവും അനായാസകരവുമായി ഉല്‍സവ വേളയില്‍ സ്‌നേഹം പങ്കിടുന്നതിന് എക്‌സ്പ്രസ് മണിയുമായി ചേര്‍ന്ന് അവസരമൊരുക്കാന്‍ കഴിയുന്നതില്‍ മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു.