ഗിയര്‍ വാച്ചിലും ‘ദിവ’ ആപ്

Posted on: August 27, 2014 8:22 pm | Last updated: August 27, 2014 at 8:22 pm

DEWA app in Gear2ദുബൈ: സാംസങ് ഗ്യാലക്‌സി ഗിയര്‍ ടു വാച്ചിലൂടെ ബില്‍ അടക്കാനുള്ള സ്മാര്‍ട് ആപ് തയ്യാറാക്കിയതായി ദിവ (ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി) ആക്ടിംഗ് സി ഐ ഒ മൂസ അല്‍ അക്‌റഫ് അറിയിച്ചു.
സാംസങ് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരും ഗിയര്‍ വാച്ച് കൈയില്‍ കെട്ടിയാണ് നടക്കുന്നത്. ഗിയര്‍ വാച്ചിന് അനുരൂപമായ ആപ് തയ്യാറാക്കുക വഴി ഇടപാടുകാര്‍ക്ക് എളുപ്പം ബില്‍ അടക്കാന്‍ കഴിയും. ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം യു എ ഇയില്‍ ഇത്തരത്തില്‍ ഗിയര്‍ വാച്ചിനെ ഉപയോഗപ്പെടുത്തുന്നത്. ഗിയര്‍ ഒന്നിലും ആപ് പ്രവര്‍ത്തിക്കും. നിരവധി സ്മാര്‍ട് സര്‍വീസുകള്‍ പുതുതായി ഏര്‍പ്പെടുത്തിയതായും മൂസ അല്‍ അക്‌റഫ് അറിയിച്ചു.