കാര്‍ഡിഫ് ഏകദിനം: ഇന്ത്യക്ക് 133 റണ്‍സ് വിജയം

Posted on: August 27, 2014 10:33 pm | Last updated: August 27, 2014 at 10:44 pm

suresh-raina-century-england

കാര്‍ഡിഫ്: കാര്‍ഡിഫ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 133 റണ്‍സിന്റെ മികച്ച വിജയം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 304 റണ്‍സെടുത്തു. സുരേഷ് റെയ്‌ന(100) സെഞ്ച്വറി നേടി. രോഹിത് ശര്‍മ്മയും എംഎസ് ധോണിയും അര്‍ധ സെഞ്ചുറു നേടി. പരിശീലന മത്സരത്തിന് സഞ്ജു ഇറങ്ങിയിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.