മര്‍കസ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു

Posted on: August 27, 2014 11:58 am | Last updated: August 27, 2014 at 11:58 am

hajjകോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി മര്‍കസ് സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് സമാപിച്ചു. മര്‍കസിന് കീഴിലെ അല്‍ മര്‍കസ് ഹജ്ജ് ഗ്രൂപ്പിലും ഹജ്ജ് കമ്മിറ്റി മുഖേനയും അല്ലാതെയുമായി പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവരാണ് ക്ലാസില്‍ സംബന്ധിച്ചത്.
ഹജ്ജ് തീര്‍ഥാടകര്‍ക്കായി മെഡിക്കല്‍ ചെക്കപ്പുകളും കുത്തിവെപ്പുകളും വിദഗ്ധ മെഡിക്കല്‍ വിംഗിനു കീഴിലായി നടന്നു. സി മുഹമ്മദ് ഫൈസി ചീഫ് അമീറും വള്ളിയോട് മുഹമ്മദലി സഖാഫി അമീറുമായ സംഘം അടുത്തമാസം ആദ്യ ആഴ്ചയില്‍ യാത്ര തിരിക്കും.
ചടങ്ങില്‍ ഉബൈദ് സഖാഫി സ്വാഗതം ആശംസിച്ചു. കെ .കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. പ്രൊഫ. എ .കെ അബ്ദുല്‍ ഹമീദ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ .പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ക്ലാസിന് മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കോയ മുസ്‌ലിയാര്‍, ഉസ്മാന്‍ തലയാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.്ര