ആശ്രിത നിയമനത്തിന് സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും: മുഖ്യമന്ത്രി

Posted on: August 27, 2014 11:48 am | Last updated: August 28, 2014 at 12:34 am

ommen chandiതിരുവനന്തപുരം: സര്‍വീസില്‍ ഇരിക്കുമ്പോള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കുന്ന വിധം സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മദ്യനയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. ബാര്‍ വിഷയത്തില്‍ കടുത്ത നടപടി വേണ്ടായിരുന്നു എന്നാണ് മന്ത്രിസഭാ യോഗത്തിലുണ്ടായ പൊതുവികാരം.

ഇടുക്കിയിലെ കൈവശഭൂമിയിലുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി വരുത്തും. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില്‍ നാലേക്കര്‍ വരെ ഉപാധികളില്ലാതെ പട്ടയം ലഭിക്കും. കൈവശമില്ലാത്ത ഭൂമിയാണെങ്കില്‍ 25 വര്‍ഷത്തെ ഉപാധിയോടെയാണ് പട്ടയം ലഭിക്കുക.