കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

Posted on: August 26, 2014 8:15 pm | Last updated: August 27, 2014 at 12:44 am

ksrtc

തിരുവന്തപുരം: കെഎസ്ആര്‍ടിസി നാളെ അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ദേശസാല്‍ക്കരിച്ച സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. പെന്‍ഷന്‍ നല്‍കാനും തീരുമാനമായി. ഇതേതുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് സമരസമിതി അറിയിച്ചു.