Connect with us

Kerala

നീതി നിഷേധത്തിനെതിരെ സമസ്ത മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ച് 28ന്

Published

|

Last Updated

മലപ്പുറം: അക്രമികളെ സംരക്ഷിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 28 ന് രാവിലെ 10 മണിക്ക് മലപ്പുറം എസ് പി ഓഫീസിലേക്ക് സമസ്ത പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനാ സങ്കുചിതത്വത്തിന്റെ പേരില്‍ സമസ്തയേയും അതിന്റെ ബഹുമുഖ സംരംഭങ്ങളേയും തടയാനും തകര്‍ക്കാനുമുള്ള ഗൂഢശ്രമങ്ങളാണ് ഇ കെ വിഭാഗം നടത്തി വരുന്നത്. കൂരിയാടും കാസര്‍കോട്ടും നടന്ന അവരുടെ സംസ്ഥാന സമ്മേളനങ്ങളിലും പട്ടിക്കാട്ടും ചെമ്മാട്ടും നടന്ന സ്ഥാപന പൊതുയോഗങ്ങളിലും സുന്നി പ്രസ്ഥാനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടാനും സ്ഥാപന, മഹല്ല് കമ്മിറ്റികളില്‍ നിന്ന് സുന്നി പ്രവര്‍ത്തകരെ പുറത്താക്കാനും പരസ്യ ആഹ്വാനം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ് പലയിടങ്ങളിലും നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും സ്ഥാപന കൈയേറ്റങ്ങളും ഈ ആഹ്വാനത്തിന്റെ ഫലമാണ്. അക്രമങ്ങളും അനീതികളും നടക്കുമ്പോള്‍ ഭരണാധികാരികളോടും പോലീസിനോടും പരാതിപ്പെട്ടിട്ട് യാതൊരു ഫലവുമുണ്ടാകുന്നില്ല.
മാത്രമല്ല അക്രമികള്‍ക്കും നിയമം കൈയിലെടുത്ത് സമൂഹത്തില്‍ അശാന്തി വിതക്കുന്നവര്‍ക്കും സഹായകമായ നിലപാടാണ് പോലീസും ഭരണാധികാരികളും കൈക്കൊള്ളുന്നത്. സുന്നികളെ വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തണമെന്ന് പരസ്യമായി പ്രസംഗിച്ച് അണികളെ ഇളക്കി വിട്ട നേതാവിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. ഇത്തരത്തില്‍ നീതിനിഷേധവും ഏകപക്ഷീയമായ നിലപാടുകളും തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ സമസ്ത നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ ചെരക്കാപറമ്പ് സംബന്ധിക്കും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, കെ പി എച്ച് തങ്ങള്‍, കെ എം എ റഹീം, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി മാര്‍ച്ചിന് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest