ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവെച്ചു

Posted on: August 26, 2014 12:28 am | Last updated: August 26, 2014 at 11:25 am

franceപാരീസ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവെച്ചു. സര്‍ക്കാറിന്റെ രാജി അറിയിച്ചുകൊണ്ടും പുതിയ കാബിനറ്റ് രൂപവത്കരിക്കണമെന്ന് അറിയിച്ചുകൊണ്ടുമുള്ള കത്ത് മാനുവല്‍ വാല്‍സ്, പ്രസിഡന്റ് ഫ്രാങ്കോ ഓലന്‍ഡിന് കൈമാറി. ഫ്രാന്‍സിലെ സാമ്പത്തിക രംഗം മോശമായതിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വന്‍ വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍ പുതിയ കാബിനറ്റ് രൂപവത്കരിക്കാന്‍ പ്രസിഡന്റ് ഓലന്‍ഡ്, മാനുവല്‍ വാല്‍സിന് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികളെ വിമര്‍ശിച്ച് ധനമന്ത്രി അര്‍നോഡ് മൊണ്ടേബര്‍ഗ് രംഗത്തുവന്നിരുന്നു. ഫ്രാന്‍സിന്റെ വളര്‍ച്ചാ മുരടിപ്പിന് കാരണം ചെലവുചുരുക്കല്‍ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ധനമന്ത്രിക്കെതിരെ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രംഗത്തുവന്നിരുന്നു.