പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നിലപാട് വ്യക്തമാക്കിയല്ല

Posted on: August 25, 2014 12:43 pm | Last updated: August 26, 2014 at 12:42 am

WESTERN_GHATS__1126781fന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് നടപ്പിലാക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. ഇതോടെ സത്യവാങ്മൂലം ട്രിബ്യൂണല്‍ സ്വീകരിച്ചില്ല. ബുധനാഴ്ച വ്യക്തമായ നിലപാട് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
തീരുമാനം ഉടന്‍ വേണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിരുന്നു.