Connect with us

Malappuram

ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ്: ട്രിബ്യൂണല്‍ ഉത്തരവ് തടഞ്ഞു

Published

|

Last Updated

കോട്ടക്കല്‍: ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് റദ്ദാക്കിയ സ്‌പോര്‍ട്‌സ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈകോടതി തടഞ്ഞു. 2013 ഏപ്രില്‍ ഒമ്പതിന് നടത്തിയ ജില്ലാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവാണ് തടഞ്ഞത്.
ജില്ലാ പ്രസിഡന്റ് ബാബു പാലാട്ട്, സെക്രട്ടറി ടി എം ഷിഹാബ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് സ്റ്റേ. മലപ്പുറത്തെ രണ്ട് സംഘടനകള്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ നിയമാനുസൃത മല്ലെന്നതാണ് കാരണം. ജില്ലയില്‍ വോളിബോള്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും നോമിനേഷന്‍ മാത്രമാണ് നടത്തിയതെന്നുമായിരുന്നു പരാതി.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും, കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷനും ഒബ്‌സര്‍വ്വര്‍മാരേയും റിട്ടേണിംഗ് ഓഫീസര്‍മാരേയും നിയോഗിക്കുകയും ഇവരുടെ മേല്‍നോട്ടത്തില്‍ 17നെതിരെ 23വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തെന്നും ഇത് ഇരുവിഭാഗം കൗണ്ടിംഗ് ഏജന്റുമാരും അംഗീകരിച്ചെന്നും, പാരിജിതര്‍ വിജയികളെ അനുമോദിച്ച ശേഷമാണ് പിരിഞ്ഞതെന്നുമുള്ള രേഖയുണ്ടായിരുന്നതായി അസോസിയേഷന്‍ അറിയിച്ചു.
നീണ്ട 12വര്‍ഷം സംസ്ഥാന, ജില്ലാ വോളിവോള്‍ അസോസിയേഷന്‍ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് രേഖകളും റിക്കാര്‍ഡുകളും പൂഴ്ത്തിയും, കള്ള രേഖകള്‍ ചമച്ചുമാണ് പരാതിക്കാര്‍ വിധി സംമ്പാധിച്ചിരുന്നതെന്നും മലപ്പുറം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പാറയില്‍ അബ്ദുല്ല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.