കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

Posted on: August 24, 2014 4:39 pm | Last updated: August 25, 2014 at 6:02 pm

jkകുപ്‌വാര: ജമ്മൂ കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും  നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന്റെ നില ഗുരുതരമാണ്. കലാറൂസ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു ഭീകരര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.