എസ് വൈ എസ് ജില്ലയില്‍ 350 ഫാമിലി സ്‌കൂള്‍ തുടങ്ങുന്നു

Posted on: August 23, 2014 10:49 pm | Last updated: August 23, 2014 at 10:49 pm

കാസര്‍കോട്: സമര്‍പ്പിത യൗവ്വനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന മുന്നോടിയായി ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഫാമിലി സ്‌കൂളുകള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് സുന്നി സെന്ററില്‍ സമാപിച്ച എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ശില്‍പശാല തീരുമാനിച്ചു.
ആദര്‍ശം, പ്രസ്ഥാനം, വ്യക്തിത്വ വികസനം, കൗണ്‍സിലിംഗ് എന്നിവക്ക് പ്രാമുഖ്യം നല്‍കി കുടുംബിനികള്‍ക്കായി സംഘടിപ്പിക്കുന്ന ഫാമിലി സ്‌കൂളുകള്‍ സപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടമായി നടക്കുന്ന സ്‌കൂളില്‍ പരിശീലനം സിദ്ധിച്ച റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
വര്‍ധിച്ചുവരുന്ന കുടുംബ കലഹങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ബോധവത്കരണവും സംതൃപ്ത കുടുംബാന്തരീക്ഷവും ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന പരിപാടി എസ് വൈ എസ് യൂനിറ്റ് ഇ സിയുടെ നേതൃത്വത്തിലാണ് നടക്കുക.
ശില്‍പശാല എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മൂസല്‍ മദനി തലക്കി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍ എന്നിവര്‍ സംഘാടനം, സമ്പാദനം, പ്രചാരണം, മീഡിയ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നൗഷാദ് മാസ്റ്റര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.
ശരീഫ് പേരാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഖാസി ജലീല്‍ സഖാഫി മാവിലാടം, എ ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.