Connect with us

Gulf

അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Published

|

Last Updated

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിവിധ ഗള്‍ഫ് നഗരങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ വെല്‍ഫെയര്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളാണ് വിദേശകാര്യ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗള്‍ഫിലെ ആറു രാജ്യങ്ങള്‍ക്ക് പുറമെ അയല്‍ രാജ്യമായ യമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ വിവരങ്ങളും റെഡി റഫറന്‍സ് മെന്‍ ഇന്‍ ഗള്‍ഫ് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
റിയാദ്, ജിദ്ദ, അബുദാബി, ദുബൈ, ദോഹ, കുവൈത്ത്, ബഹ്‌റൈന്‍, മസ്‌ക്കത്ത്, സന എന്നീ ഭാഗങ്ങളിലായി 15 ഉദ്യോഗസ്ഥരെയാണ് അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ നിശ്ചയിച്ചത്.
ഇത് പ്രകാരം അബുദാബി എംബസിയില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കോണ്‍സുലര്‍ ആനന്ദ് ബര്‍ധന്‍ ഐ എ എസ്, ദുബൈയില്‍ കോണ്‍സുലര്‍ മുരളീധരന്‍, റിയാദില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഐ പി ലക്‌റ, സെക്കന്റ് സെക്രട്ടറി മനോജ്കുമാര്‍, ലേബര്‍ ഓഫീസര്‍ എന്‍ സി ചൗഹാന്‍, തേര്‍ഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലിം, ജിദ്ദയില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ പ്രഭാത് കെ ജെയിന്‍, എസ് ആര്‍ എച്ച് പി എന്നിവരെ ബന്ധപ്പെടാവുന്നതാണ്. കുവൈത്ത്, ഒമാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഓരോ ഉദ്യോഗസ്ഥരെയും യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ രണ്ട്‌പേരെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ ഓഫീസ് നമ്പര്‍, ഫാക്‌സ് നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവക്ക് പുറമെ മൊബൈല്‍ നമ്പറും നല്‍കിയത് പ്രവാസികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി