Connect with us

Palakkad

കാട്ടാനകള്‍ മല കയറി: ജനങ്ങളുടെ ഭീതിയും അകന്നു

Published

|

Last Updated

പാലക്കാട്: കല്ലടിക്കോടന്‍ മലയില്‍നിന്നു ഇറങ്ങിവന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയ ആനകള്‍ തിരിച്ച് മലകയറിയതായി വനപാലകര്‍ സ്ഥിരീകരിച്ചതോടെ ഭീതിയകന്ന് പരിസരവാസികള്‍.
കോങ്ങാട്‌കോല്‍പ്പാടത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഭീതിയു ണര്‍ത്തിയ ആനകളാണ് മനുഷ്യര്‍ ക്കും വീടുകള്‍ക്കും യാതൊരു അ പകടവും വരുത്താതെ തിരിച്ച് മലകയറിയത്.കഴിഞ്ഞദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആനകള്‍ രാത്രി കാട്ടിലേ ക്ക് മടങ്ങുമെന്ന കണക്കുകൂ ട്ടലുകള്‍ തെറ്റിച്ച്പിറ്റേദിവസവും പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളെ ഭയചകിതരായി.
പന്നിക്കോട്, ചാ ത്തംകുളം, കോട്ടപ്പടി, വീണ്ടപ്പാറ, വെട്ടുകുളം, മാഞ്ചേരിക്കാവ്, കൊട്ടശ്ശേരി എ ന്നിവിടങ്ങളിലൂ ടെയായിരുന്നു കാട്ടാനകള്‍ സഞ്ചരിച്ചതെന്ന് കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞ് വനപാലകരും വിലയിരുത്തി റിട്ട. ഐ ജി വി എന്‍ രാജന്റെ വീട്ടുമതില്‍ ഉള്‍പ്പെടെ നിരവധി വീടുകളുടെ മതിലുകള്‍, വേലി കള്‍ എന്നിവ കാട്ടാനകള്‍ തകര്‍ത്തു.എന്നാല്‍ വീടുകള്‍ക്കിടയിലൂ ടെ യാത്ര ചെയ്തിട്ടും ഇവ ആക്രമ ണത്തിന് തുനിയാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി.
കാട്ടാനകള്‍ ഒറ്റ രാത്രി സഞ്ചരി ച്ചത് പത്തിലധികം കിലോമീറ്റ റാണ്. കോങ്ങാട് ടൗണിന്റെ അടു ത്തുവരെ ആനകളെത്തി. മാഞ്ചേ രികാവിനു സമീപത്തുനിന്നു സം സ്ഥാനപാത മുറിച്ചുകടക്കാന്‍ ശ്ര മിച്ചപ്പോഴാണ് നാട്ടുകാര്‍ കണ്ടത്.ഇതോടെ പോലീസും വനപാ ലകസംഘവും നാടുമുഴുവനും പരക്കം പാഞ്ഞുവെങ്കിലും പിന്നീ ട് കുറച്ചുനേരത്തേക്ക് ആനകളെ കാണാതായി.
പിറ്റേദിവസം രാവിലെ കേരളശ്ശേരി, തടുക്കശ്ശേരി പാ മ്പേരിയന്‍പാറ ഭാഗത്തുകൂടി സ ഞ്ചരിച്ച കാട്ടാനകള്‍ കട്ടച്ചിറ, കുണ്ടളശ്ശേരി എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം പകല്‍ മു ഴുവന്‍ വടശ്ശേരിയിലെ വനഭൂമിയി ല്‍ നിലയുറപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്.
പാലക്കാട് ഡി എഫ് ഒ സാ ജുവര്‍ഗീസ്, റേഞ്ച് ഓഫിസര്‍ ടി എസ് സുരേന്ദ്രന്‍, കോങ്ങാട് എസ് ഐ കെ കൃഷ്ണന്‍, അഡീഷനല്‍ എസ് ഐ പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്-വനപാലക ഇന്നലെ നടത്തിയ പരിശോധനയിലാണ് ആന സ്വയം കാട്ടിലേക്ക് മടങ്ങിയതായി സ്ഥിരീകരണമുണ്ടായത്.